യുവതി ആകാശത്തുവെച്ച് ആൺകുഞ്ഞിന് ജന്മം നല്‍കി

Webdunia
ബുധന്‍, 10 ഡിസം‌ബര്‍ 2014 (20:37 IST)
സാൻഫ്രാൻസിസ്കോയിൽ നിന്ന് ഫീനിക്സിലേക്ക് പോയ വിമാനത്തിൽ വെച്ച് യാത്രക്കാരിയായ യുവാതി ആൺകുഞ്ഞിന് ജന്മം നൽകി. വിമാനത്തിൽ ഡോക്ടറും ഒരു നഴ്സും ഉണ്ടായിരുന്നതിനാല്‍ സുഖപ്രസവമാണ് യുവതിക്ക് ആകാശത്ത് വെച്ച് നടന്നത്.

സാൻഫ്രാൻസിസ്കോയിൽ നിന്ന് ഫീനിക്സിലേക്ക് പോയ ഫ്ളൈറ്റ് 623 വിമാനത്തില്‍ വെച്ച് യുവതിക്ക് പ്രസവവേദന കഠിനമാകുകയായിരുന്നു. ഉടന്‍ തന്നെ വിമാനത്തിലെ ഡോക്ടറും ഒരു നഴ്സും ചേര്‍ന്ന് പ്രസവത്തിനുള്ള പ്രാഥമിക പരിശേധന നല്‍കുകയായിരുന്നു. സുഖപ്രസവം നടന്നയുടന്‍ വിമാനം ലോസാഞ്ജലസ് വിമാനത്താവളത്തിലേക്ക് തിരിച്ചു വിട്ടു.

അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറന്നുവീണ ശിശുവിന്റെ കരച്ചിൽ കേട്ടയുടൻ പൈലറ്റ് കോക്പിറ്റിലിരുന്ന് അമ്മയ്ക്കും കുഞ്ഞിനും അഭിനന്ദനം അറിയിച്ചു. ഇതോടെ മറ്റ് യാത്രക്കാർ കൈയടിക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഫീനിക്സിലേക്ക് അയച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.