സ്വന്തം പൗരൻമാരോട് അമേരിക്കയും പറഞ്ഞു, പാകിസ്ഥാനിലേക്ക് പോകരുത്

Webdunia
ശനി, 9 ഡിസം‌ബര്‍ 2017 (14:27 IST)
ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ചൈന വ്യക്തമാക്കിയതിന് പിന്നാലെ സ്വന്തം പൗരൻമാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക.

ഭീകരവാദ ഭീഷണി നിലനിൽക്കുന്നതിനാൽ പാകിസ്ഥാനിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണം. ആഭ്യന്തര തലത്തിൽ പ്രവർത്തിക്കുന്നവരും വിദേശ ഭീകരരും ഒരുപോലെ ഭീഷണിയുയര്‍ത്തുന്ന രാജ്യമാണ് പാകിസ്ഥാനെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.

ആഭ്യന്തര തലത്തിൽ പ്രവർത്തിക്കുന്നവരും വിദേശ ഭീകരരും അമേരിക്കന്‍ പൗരൻമാര്‍ക്ക് ഭീഷണിയാണ്. സർക്കാർ ഉദ്യോഗസ്ഥകർക്കും സന്നദ്ധ സംഘടനകൾക്കും നേരെ ആക്രമണങ്ങൾ നടക്കുന്നുണ്ട്. മോചനദ്രവ്യം ആവശ്യപ്പെടുന്നതിനായി ആളുകളെ തട്ടിക്കൊട്ടു പോകാനും സാധ്യതയുണ്ടെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.

യുഎസ് നയതന്ത്ര പ്രതിനിധികള്‍ക്കും ഓഫീസുകള്‍ക്കും നേരെ മുമ്പ് പാകിസ്താനില്‍ ഭീകരാക്രമണം നടന്നിരുന്നു. ഇത് തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വര്‍ഗീയ അതിക്രമങ്ങളും ഭീകരാക്രമണങ്ങളും പാക് മണ്ണില്‍ തുടര്‍ച്ചയായതോടെയാണ് അമേരിക്ക പൗരൻമാര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്.

പാകിസ്ഥാനിൽ ജോലി ചെയ്യുന്ന തങ്ങളുടെ പൗരന്മാർക്കും ജീവനു ഭീഷണിയുണ്ടെന്നും കരുതലോടെയിരിക്കണമെന്നും കഴിഞ്ഞ ദിവസം ചൈനയും മുന്നറിയിപ്പു നൽകിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article