താന്‍ മരണപ്പെട്ടുവെന്ന വാര്‍ത്തയ്ക്ക് വിശദീകരണവുമായി ഉമര്‍ അക്മല്‍ - വീഡിയോ കാണാം

വ്യാഴം, 30 നവം‌ബര്‍ 2017 (11:19 IST)
സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. പാകിസ്ഥാനിലും ഇസ്ലാമാബാദിലും സര്‍ക്കാരിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മല്‍ മരണപ്പെട്ടുവെന്ന വാര്‍ത്തയായിരുന്നു അത്. എന്നാല്‍ താന്‍ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും വ്യക്തമാക്കി ഉമര്‍ അക്മല്‍ തന്നെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ രംഗത്തെത്തി.
 

Allhamdulillah I am safe n perfectly fine in Lahore all news coming from social media is fake
And Insha Allah I will join #National20cup2017 #Semifinale

— Umar Akmal (@Umar96Akmal) November 27, 2017
‘ദൈവത്തിന് സ്തുതി, ഞാന്‍ സുരക്ഷിതനാണ്. ഇപ്പോള്‍ ലാഹോറില്‍ സുഖമായിരിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വരുന്ന എല്ലാവാര്‍ത്തകളും വ്യാജമാണ്. നാഷണല്‍ ട്വന്റി കപ്പിന്റെ സെമിഫൈനലില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍ ഇപ്പോള്‍‍’ എന്നു പറഞ്ഞുള്ള വീഡിയോയാണ് ഉമര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
 
വീഡിയോ കാണാം: 

pic.twitter.com/rmhfTOjE4N

— Umar Akmal (@Umar96Akmal) November 28, 2017

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍