വിഖ്യാത ചിത്രകാരന്‍ ലിയണാര്‍ഡോ ഡാവിഞ്ചിയുടെ മാസ്‌റ്റര്‍പീസ് ചിത്രമായ "ഇസബെല്ലാ ഡിയസ്‌റ്റ"യെ സ്വിസ് ബാങ്ക് അറയില്‍ കണ്ടെത്തി. ഈ ചിത്രം കാണാതായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. അപ്രതീക്ഷിതമായാണ് ഈ ചിത്രം അധികൃതര്‍ കണ്ടെത്തിയത്. 900 കോടി രൂപ മൂല്യമുള്ളതാണ് ഈ ചിത്രം. യൂറോപ്പിലെ നവോഥാന കാലഘട്ടത്തിലാണ് ഈ ചിത്രം രചിക്കപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്.
പിന്നീട് നൂറ്റാണ്ടുകളോളം ഇസബല്ലയെക്കുറിച്ചു വിവരമില്ലായിരുന്നു. 2013 ല്‍ സ്വിസ് ബാങ്ക് അറയില്‍നിന്നു ചിത്രം തിരിച്ചറിഞ്ഞപ്പോള്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ അധികം വൈകാതെ ഇത് പിന്നേയും കാണാതായി. എന്നാല്‍ ചിത്രം സ്വിസ് ബാങ്ക് അറയില്‍ തന്നെ ഉണ്ടെന്ന് അപ്രതീക്ഷിതമായിട്ടാണ് അധികൃതര്‍ കണ്ടെത്തിയത്.
കാര്‍ ഇന്‍ഷുറന്‍സ് തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണു ചിത്രം വില്‍ക്കാനുള്ള ശ്രമം ഇറ്റാലിയന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ലിയണാര്‍ഡോ പഠനകേന്ദ്രം തലവന്‍ കാരിയോ പെഡ്രേറ്റി ചിത്രം ഡാവിഞ്ചിയുടേതാണെന്നു സ്‌ഥിരീകരിച്ചതോടെ ചിത്രം ഇറ്റലിക്കു മടക്കി നല്‍കി.