ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേക്കാൽ കോടിയിലേക്ക്: അമേരിക്കയിൽ ഇന്നലെ മാത്രം രോഗം ബാധിച്ചത് 54,904 പേർക്ക്

Webdunia
ശനി, 4 ജൂലൈ 2020 (08:24 IST)
ലോകമാകെ കൊവിഡ് ബാധിച്ചവരു‌ടെ എണ്ണം 1.11കോടി കടന്നു. ഇതുവരെയായി അഞ്ചേക്കാൽ ലക്ഷത്തിലധികം ആളുക‌ൾക്കാണ് മഹാമാരിയിൽ ജീവൻ നഷ്ടമായത്. അമേരിക്കയിൽ ഇന്നലെ മാത്രം 596 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ അമേരിക്കയിൽ ആകെ മരണസംഖ്യ 1,32,101 ആയി, ബ്രസീലിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1264 പേരാണ് മരിച്ചത്.ഇതോടെ ബസീലിലെ മരണസംഖ്യ 63,254 ആയി ഉയർന്നു.
 
റഷ്യയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ് ഇന്നലെ 41,988 കേസുകളാണ് റഷ്യയിൽ സ്ഥിരീകരിച്ചത്. അമേരിക്കയിൽ ഇപ്പോളും സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. ഇന്നലെ മാത്രം 54,904 പേർക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്.അതേസമയം ഇന്ത്യയും കൊവിഡിന്റെ അതി‌തീവ്രഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനയിലാണ്. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ന് ഇന്ത്യയിൽ 21000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയു‌ണ്ട്.
 
മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 6364 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article