ചൈനയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ആശങ്ക

തിങ്കള്‍, 7 നവം‌ബര്‍ 2022 (08:23 IST)
ചൈനയില്‍ ആശങ്ക പരത്തി കോവിഡ് രോഗികളുടെ എണ്ണം. പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ ആറ് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരത്ത് രേഖപ്പെടുത്തി. ശനിയാഴ്ച 4,610 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ സ്ഥിരീകരിച്ചത്. ഇതില്‍ 588 പേര്‍ക്കാണ് രോഗലക്ഷണങ്ങളുള്ളത്. മേയ് ആറിന് ശേഷം ഇത്ര വലിയ നമ്പര്‍ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഒമിക്രോണ്‍ വകഭേദമാണ് കോവിഡ് പടരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍