24 മണിക്കൂറിനിടെ രണ്ടുലക്ഷത്തിനടുത്ത് പുതിയ കേസുകൾ, രോഗബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു

Webdunia
തിങ്കള്‍, 22 ജൂണ്‍ 2020 (08:59 IST)
ലോകത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതരാവസ്ഥയിൽ. കഴിഞ്ഞ 24 മണികൂറിനിടെ രണ്ടുലക്ഷത്തിനടുത്ത് ആളുകൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 1,83,000 പേർക്കാണ് കഴിഞ്ഞ ദിവസം മാത്രം കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇതോടെ അകെ രോഗബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. 90,44,563 പേർക്കാണ് ലോകത്താകെ കൊവിഡ് 19 സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 
 
കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,70,000 കടന്നു. ബ്രസീലിലും അമേരിക്കയിലുമാണ് സ്ഥിതി അതീവ ഗുരുതരം. 54,771 പേർക്കാണ് ഇന്നലെ മാത്രം ബ്രസീലിൽ രോഗബാധ സ്ഥിരീകരിച്ചത്. 50,659 ആണ് ബ്രസീലിലെ മരണസംഖ്യ. അമേരിക്കയിൽ ഇന്നലെ മാത്രം 36,617 പേർക്ക് രോഗബാധ സ്ഥീരീകരിച്ചു മരണം 1,22,447 ആയി. 

അനുബന്ധ വാര്‍ത്തകള്‍

Next Article