ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തോട് അടുക്കുന്നു

Webdunia
വ്യാഴം, 11 ജൂണ്‍ 2020 (08:42 IST)
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തോടടുക്കുന്നു. 74,46,229 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 4,18,123 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. 37,21,870 പേര്‍ രോഗമുക്തി നേടി. ബ്രസീല്‍ അടക്കമുളള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സ്ഥിതി ഗുരുതരമാണ് ബ്രസീലില്‍ കഴിഞ്ഞ ദിവസം മാത്രം 30,332 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ബ്രസീലിൽ രോഗികള്‍  7,75,000 പിന്നിട്ടു.  
 
1,300 പേരാണ് 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ മരിച്ചത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 20,852 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 982 മരണങ്ങളുണ്ടായി. 20,66,401 പേര്‍ക്കാണ് അമേരിക്കയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മെക്സിക്കോയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 596 പേര്‍ മരിച്ചു. യുകെയില്‍ 245 പേരും റഷ്യയില്‍ 216 പേരും കഴിഞ്ഞ ദിവസം രോഗബാധയെ തുടർന്ന് മരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article