കണക്കിൽപ്പെടാത്ത മരണങ്ങൾ ഏറെ, യഥാർത്ഥ കൊവിഡ് മരണസംഖ്യ ഇരട്ടിയോളം?

അനു മുരളി
ചൊവ്വ, 21 ഏപ്രില്‍ 2020 (17:18 IST)
കൊവിഡ് 19 ഇതിനകം 1.7 ലക്ഷം പേരുടെ ജീവനെടുത്തെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ ഇതിനേക്കാൾ അധികമാണെന്ന് ആരോഗ്യരംഗത്തെ ഏജൻസികള്‍ ചൂണ്ടിക്കാണിക്കുന്നു. യഥാർത്ഥ കണക്കുകൾ നമ്മെ ഭയപ്പെടുത്തുന്നതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 
 
കഴിഞ്ഞ ആഴ്ച ചൈന തങ്ങളുടെ ഔദ്യോഗിക മരണസംഖ്യ തിരുത്തി. മരണസംഖ്യയിൽ പുതിയതായി 1290 പേരെ കൂടി ചൈന കൂട്ടിച്ചേർത്തു. ഇതോടെ രാജ്യത്തെ മരണസംഖ്യ 4632 ആയി ഉയര്‍ന്നു. ചൈനയ്ക്ക് പിന്നാലെ അമേരിക്കയ്ക്കും കണക്കുകൾ തിരുത്തേണ്ടി വന്നു. ന്യൂയോര്‍ക്ക് നഗരത്തിലുണ്ടായ കൊവിഡ് 19 മരണങ്ങളുടെ എണ്ണം യുഎസ് സ‍ര്‍ക്കാര്‍ ഒറ്റ ദിവസം കൊണ്ടാണ് തിരുത്തിയത്. ഔദ്യോഗിക മരണസംഖ്യയില്‍ 55 ശതമാനം വര്‍ധനവുമായി ന്യൂയോര്‍ക്കിൽ 3778 പേ‍‍ര്‍ പേര്‍ മരിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. 
 
ഇറ്റലിയും സ്പെയിനും ഒടുവിൽ കുറ്റസമ്മതം നടത്തി. റിപ്പോർട്ട് ചെയ്യപ്പെടാത്ത നിരവധി കേസുകൾ ഉണ്ടാകാമെന്ന് ഇവരറിയിച്ചു. കണക്കുകാൾ ഇരട്ടിയോളമാകാമെന്ന് ഇറ്റലിയും വ്യക്തമാക്കി. ആശുപത്രികളിൽ എത്താതെ മരിച്ചവരുടെ എണ്ണം കൂടി ഉൾപ്പെടുത്തിയതോടെ പല രാജ്യങ്ങളിലും മരണസംഖ്യ ഇനിയും ഉയരുമെന്ന് വ്യക്തമായിട്ടുണ്ട്. വീടുകളില്‍ മരിച്ച പലരുടെയും സാംപിളുകള്‍ പോലും പരിശോധിച്ചിട്ടില്ലെന്നതാണ് വാസ്തവം.

അനുബന്ധ വാര്‍ത്തകള്‍

Next Article