തമിഴ്നാടിന്റെ സ്ഥിതി ഗുരുതരം?- വാരണാസി തീർത്ഥാടക സംഘത്തിലെ 2 പേർക്ക് കൊറോണ, 127 പേർ നിരീക്ഷണത്തിൽ

അനു മുരളി

ചൊവ്വ, 21 ഏപ്രില്‍ 2020 (13:42 IST)
രാജ്യത്ത് കൊവിഡ് 19 ഗുരുതരമായി ബാധിച്ചിരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്നാട്. തുടക്കത്തിൽ വേണ്ട രീതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തതാണ് തമിഴ്നാടിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന ആരോപണം ഉയരുന്നുണ്ട്. തമിഴ്‌നാട്ടില്‍ വാരണാസി തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ 127 അംഗത്തിലെ രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്.
 
വെള്ളിയാഴ്ച്ച തിരിച്ചെത്തിയ സംഘത്തിലെ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിലെ ഒന്‍പത് ജില്ലകളില്‍ നിന്നുള്ള 127 അംഗങ്ങളായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഫെബ്രുവരിയിലാണ് ഇവർ യാത്ര തിരിച്ചത്.  കൊവിഡുമായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവർ വാരണാസിയിൽ കുടുങ്ങി. 20 ദിവസം അവിടെ തങ്ങി. ലോക്ക് ഡൗൺ നീട്ടിയതോടെ പ്രാദേശിക ഭരണകൂടത്തിന്റെ സഹായത്തോടെ പ്രത്യേക ബസ്സുകളില്‍ സംസ്ഥാനത്തേക്ക് മടങ്ങുകയായിരുന്നു. മടങ്ങിയെത്തിയ 127 പേരെ തിരുവള്ളൂരിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. 
 
ബാക്കിയുള്ളവരുടെ സാമ്പിളുകളും പരിശോധനക്കയച്ചിരിക്കുകയാണ്. കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് ആശങ്കയിയാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1477 ആയി ഉയര്‍ന്നിരിക്കുകയാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍