സമ്പാദ്യമൊക്കെ തീർന്നു കൊണ്ടിരിക്കുന്നു, ലോൺ എടുത്ത് സഹായിക്കും: ലോക്ക് ഡൗണിൽ പ്രകാശ് രാജ്

അനു മുരളി

ചൊവ്വ, 21 ഏപ്രില്‍ 2020 (11:30 IST)
ലോക്ക് ഡൗണിൽ കുടുങ്ങിയവരെ സഹായിക്കാൻ ലോൺ എടുക്കുമെന്ന് നടൻ പ്രകാശ് രാജ്. പ്രകാശ്‌രാജ് ഫൗണ്ടേഷന്‍ നേതൃത്വം നല്‍കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് എപ്പോള്‍ വേണമെങ്കിലും വീണ്ടും സമ്പാദിക്കാന്‍ സാധിക്കുമെന്നും കഷ്ടപ്പാടിന്‍റെ കാലത്ത് മുന്നില്‍ നില്‍ക്കേണ്ടത് മനുഷ്യത്വമാണെന്നും നടൻ അറിയിച്ചു.
 
നമുക്കിതിനെ ഒരുമിച്ച് നേരിടാം. പൊരുതി ജയിക്കാം. പ്രകാശ് രാജ് ഫൌണ്ടേഷന്റെ കീഴിൽ നിരധി സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്തുവരുന്നുണ്ട്. ഇതിന് പുറമെ 30 ദിവസ വേതനക്കാരെയാണ് തന്‍റെ ഫാം ഹൌസില്‍ പ്രകാശ് രാജ് സംരക്ഷിക്കുന്നത്. ദിവസക്കൂലിയില്‍ ആശ്രയിച്ച് ജീവിക്കുന്ന അവര്‍ക്ക് മുന്‍കൂറായി അദ്ദേഹം ശമ്പളം നൽകിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍