'ശൊ! 18 വയസായോ?' - പിറന്നാൾ ആഘോഷിച്ച് സാനിയ ഇയ്യപ്പൻ

അനു മുരളി

ചൊവ്വ, 21 ഏപ്രില്‍ 2020 (10:49 IST)
റിയാലിറ്റി ഷോയിലൂടെ തിളങ്ങിയ സാനിയ ഇപ്പയ്യന്റെ ആദ്യ സിനിമ ക്വീൻ ആയിരുന്നു. പിന്നീട് ഒരുപിടി ചിത്രങ്ങളിലൂടെ തിളങ്ങിയ സാനിയക്ക് ബ്രേക്ക് നൽകിയത് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലെ കഥാപാത്രം ആണ്. ഇപ്പോഴിതാ, തന്റെ പതിനെട്ടാം പിറന്നാൾ ആഘോഷിക്കുകയാണ് സാനിയ. 
 
സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയയ്ക്ക് ആരാധകരും ഏറെയാണ്. ശൊ! 18 വയസ്സായോ എന്ന് സാനിയയ്ക്കു തന്നെ അത്ഭുതം. പിറന്നാള്‍ കേക്കും ആഘോഷവുമായുള്ള ചിത്രങ്ങള്‍ സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. പേളി മാണി, ശ്രിന്ദ, മുക്ത, ഗായത്രി അരുണ്‍ തുടങ്ങി നിരവധി താരങ്ങല്‍ സാനിയയ്ക്ക് ആശംസകളുമായി എത്തി. പിറന്നാൾ ആശംസ നേര്‍ന്ന എല്ലാവര്‍ക്കും താരം നന്ദി അറിയിച്ചു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍