കൊറോണകാലത്തെ 'വർക്ക് ഫ്രം ഹോം' കുട്ടികളുടെ എണ്ണം കൂട്ടുമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ
ശനി, 21 മാര്‍ച്ച് 2020 (14:17 IST)
കൊറോണകാലത്ത് ദമ്പതിമാർ ജോലിസ്ഥലത്ത് നിന്നകന്ന് വീട്ടിൽ കഴിയുന്നത് ബേബി ബൂം പ്രതിഭസത്തിനുള്ള സാധ്യതകൾ വർധിപ്പിക്കുമെന്ന് റിപ്പോർട്ട്. ചൈനയിലും അമേരിക്കയിലും ഇതുമായി ബന്ധപ്പെട്ട പഠനങ്ങളും മുന്നറിയിപ്പുകളും ജനങ്ങളിലേക്ക് കൂടുതലായി ഇതിനകം തന്നെ എത്തിത്തുടങ്ങി കഴിഞ്ഞു.
 
ഒരു പ്രദേശത്ത് നിശ്ചിത കാലയളവിനുള്ളില്‍ ജനന നിരക്കില്‍ അപ്രതീക്ഷിത വര്‍ധനവുണ്ടാകുന്ന പ്രതിഭാസമാണ് ബേബി ബൂം എന്ന പേരിലറിയപ്പെടുന്നത്. മുൻപ് രണ്ടാം ലോകമഹയുദ്ധത്തിനൊടുവിൽ ഉണ്ടായ സാമ്പത്തിക സാമൂഹിക അനിശ്ചിതത്വത്തിന്റെ ഭാഗമായി ജനങ്ങൾ വീടുകളിൽ കഴിയാൻ നിർബന്ധിതമായത് ബേബി ബൂമിന് ഇടയാക്കിയിരുന്നു.പിന്നീട് ഇന്ത്യ-ചൈന യുദ്ധ സമയത്ത് ചൈനയിൽ ബേബി ബൂമുണ്ടായി.എന്നാൽ പിന്നീട് ജനസംഘ്യ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചൈന ഒറ്റക്കുട്ടി നയം കൊണ്ടുവന്നു.
 
ഇപ്പോൾ കൊറോണയുടെ വരവും സമാനമായ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്.ചൈനയിൽ മാത്രമല്ല ലോകത്ത് പലയിടങ്ങളീലും ഭൂരിഭാഗം ആളുകളും വീടുക്ലിൽ തന്നെയാണ് താമസിക്കുന്നത്.നിരാശ പിടിപെടുന്ന ജനങ്ങൾ ലൈംഗികതയിൽ ആശ്വാസം തേടുന്നുവെന്നും ഇതിനൊപ്പം ഗർഭ നിരോധന മാർഗ്ഗങ്ങളുടെ ലഭ്യതകുറവ് സ്ഥിതിഗതികൾ വഷളാക്കുകയും ചെയ്യുന്നുവെന്നാണ് പഠനം.കോണ്‍ഡം സെയില്‍സ് ഡോട്‌കോമിന്റെ കണക്ക് പ്രകാരം സിങ്കപ്പുരിലും ഹോങ്കോങ്ങിലും കോണ്ടത്തിന്റെ ലഭ്യതക്കുറവുണ്ടായത് ഈ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.കൊറോണ ഭീഷണിയുടെ സാഹചര്യത്തിൽ ഗർഭനിരോധന വസ്തുക്കളുടെ ഉത്‌പാദനത്തിലുണ്ടാകുന്ന കുറവും ബേബി ബൂം ഉണ്ടാവാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article