വിമാനത്തില്‍വച്ച് പരസ്പരം ചുംബിച്ച് കമിതാക്കള്‍, യാത്രക്കാര്‍ക്ക് പരാതി, പുതപ്പ് നല്‍കി എയര്‍ഹോസ്റ്റസ്

Webdunia
വ്യാഴം, 27 മെയ് 2021 (16:25 IST)
വിമാനയാത്രയ്ക്കിടെ പരസ്പരം ചുംബിച്ച കമിതാക്കള്‍ വെട്ടിലായി. പാക്കിസ്ഥാനിലെ സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായ എയര്‍ബ്ലൂ ഫ്‌ളൈറ്റിലാണ് സംഭവം. സഹയാത്രികന്‍ ഇവര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം ഈ സംഭവം വലിയ ചര്‍ച്ചയായി. 
 
വിമാനത്തില്‍ നാലാം നിരയിലാണ് ഈ കമിതാക്കള്‍ ഇരിക്കുന്നുണ്ടായിരുന്നത്. ഇരുവരും കെട്ടിപ്പിടിച്ച് പരസ്പരം ചുംബിക്കാന്‍ തുടങ്ങി. ഇത് മറ്റ് യാത്രക്കാര്‍ കാണുകയായിരുന്നു. ഈ രംഗം കണ്ട ഉടനെ ഒരു സഹയാത്രികന്‍ പരാതി പറഞ്ഞു. ഉടനെ എയര്‍ഹോസ്റ്റസ് ഇടപെട്ടു. കമിതാക്കളുടെ അടുത്തെത്തിയ എയര്‍ഹോസ്റ്റസ് ചുംബനം നിര്‍ത്താന്‍ പറഞ്ഞു. എന്നാല്‍, ഇവര്‍ തയ്യാറായില്ല. ഇരുവരും ചുംബിക്കുന്നത് തുടര്‍ന്നു. ഉടനെ തന്നെ എയര്‍ഹോസ്റ്റസ് ഒരു പുതപ്പ് ഇരുവര്‍ക്കും നല്‍കി. ചുംബിക്കണമെങ്കില്‍ പുതപ്പുകൊണ്ട് മൂടി രഹസ്യമായി ചെയ്യാന്‍ എയര്‍ഹോസ്റ്റസ് നിര്‍ദേശം നല്‍കി. 
 
പിഎ-200, കറാച്ചി-ഇസ്ലമാബാദ് വിമാനത്തിലാണ് സംഭവം അരങ്ങേറിയത്. വിമാനത്തിലെ യാത്രക്കാരനായ ബിലാല്‍ ഫറൂഖ് അല്‍വി എന്ന അഭിഭാഷകനാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് പരാതി നല്‍കിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article