ഹൈഡ്രജന്‍ ബലൂണില്‍ കെട്ടിയിട്ട് പട്ടിയെ പറത്തി; യുട്യൂബര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

Webdunia
വ്യാഴം, 27 മെയ് 2021 (15:57 IST)
വളര്‍ത്തുനായയെ ഹൈഡ്രജന്‍ ബലൂണില്‍ കെട്ടിയിട്ട് മുകളിലേക്ക് പറത്തിയ യുട്യൂബര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നായയെ ഹൈഡ്രജന്‍ ബലൂണില്‍ പറത്തുന്നതിന്റെ വീഡിയോ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കേസെടുത്ത പൊലീസ് ഇയാളെ വീട്ടില്‍ നിന്നു അറസ്റ്റ് ചെയ്യുകയും ചെയ്തു. 
 
ഗൗരവ് ജോണ്‍ എന്ന യൂട്യൂബറാണ് പിടിയിലായത്. ഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍ വച്ചാണ് വളര്‍ത്തുനായയെ ഹൈഡ്രജന്‍ ബലൂണില്‍ കെട്ടിയിട്ട് പറത്തിയത്. ഒന്നിലേറെ ഹൈഡ്രജന്‍ ബലൂണുകള്‍ ഉപയോഗിച്ച് കനമുള്ള ചരടില്‍ നായയെ കെട്ടുകയായിരുന്നു. യുട്യൂബര്‍ക്കൊപ്പം അയാളുടെ അമ്മയും ഉണ്ടായിരുന്നു. നായയെ പറത്തിയ ശേഷം ഗൗരവ് ജോണും അമ്മയും കൈ കൊട്ടി പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. 
 
ഈ വീഡിയോ യുട്യൂബില്‍ നിന്ന് നീക്കം ചെയ്തു. മൃഗസ്‌നേഹി അസോസിയേഷന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. അമ്മയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 188, 269, 34 വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ എടുത്തിരിക്കുന്നത്. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച ശേഷമാണ് നായയെ ബലൂണില്‍ കെട്ടി പറത്തിയതെന്നാണ് യുട്യൂബര്‍ പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article