ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ തുടരണമെന്ന് ബാന്‍ കി മൂണ്‍

Webdunia
ചൊവ്വ, 26 ഓഗസ്റ്റ് 2014 (11:00 IST)
ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ തുടരുന്നതിനുളള നടപടികള്‍ ഉണ്ടാകണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഇരുരാജ്യങ്ങളും ഇതിനായി ശ്രമം നടത്തണം. 
 
പാക്കിസ്ഥാനുമായുളള സെക്രട്ടറിതല ചര്‍ച്ച ഇന്ത്യ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബാന്‍ കി മൂണിന്റെ പ്രതികരണം. 
 
എന്നാല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുളള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് യുഎന്‍ മുന്‍കൈ എടുക്കുമോയെന്ന് സെക്രട്ടറി ജനറല്‍ വ്യക്തമാക്കിയില്ല.