കോള സ്ഥിരമായി കുടിച്ചു; യുവാവിന്റെ ശരീരം തളര്‍ന്നു

Webdunia
ശനി, 25 ജൂലൈ 2015 (14:14 IST)
കോള കുടിക്കുന്നത് പതിവാക്കിയ യുവാവിന്റെ ശരീരം തളര്‍ന്നു. തയ്‌വാനിലാണ് സംഭവം.
വെറും വയറ്റില്‍ നിയന്ത്രണമില്ലാതെ കോളകുടിച്ച മുപ്പതുകാരന്റെ ശരീരമാണ് തളര്‍ന്നുപോയത്. എന്നാല്‍ ഈ യുവാവിന്റെ പേരോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

കോളകുടിച്ചശേഷം ഉറങ്ങാന്‍ കിടന്ന യുവാവ് ഉണര്‍ന്നപ്പോഴാണ് ശരീരം തളര്‍ന്നതായി കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാലാണ് ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. ഇയാള്‍ക്ക് നേരത്തേ രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

കോള അമിതമായി കഴിച്ചപ്പോള്‍  ഇയാളുടെ ഇന്‍സുലിന്‍ നില ക്രമാതീതമായി ഉയരുകയും പൊട്ടാസ്യത്തിന്റെ നില താഴുകയും ചെതുവെന്നും. ഇത് പേശികള്‍ തളരാന്‍ കാരണമായെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.