ചൈനയില്‍ കൽക്കരിഖനി തകർന്ന് പതിനാറ് തൊഴിലാളികൾ മരിച്ചു. പതിനൊന്നു പേർക്ക് പരിക്കേറ്റു ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. ചൈനയുടെ പടിഞ്ഞാറൻ പ്രദേശമായ സിൻജിഗാങ്ങിൽ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. അതേ സമയം അപകടം സംഭവിച്ചത് ഏത് ഖനിയിലാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
അപകടസമയത്ത് ഖനിയ്ക്കുള്ളിൽ മുപ്പത്തിമൂന്ന് തൊഴിലാളികൾ ഉണ്ടായിരുന്നു. പതിനൊന്നു പേർക്ക് പരിക്കേൽക്കുകയും ആറ് പേർ രക്ഷപെടുകയും ചെയ്തതായി റിപ്പോര്‍ട്ട് ഉണ്ട്. അതേ സമയം അപകടം സംഭവിച്ചത് ഏത് ഖനിയിലാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
അപകടകാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തെക്ക്പടിഞ്ഞാറൻ ചൈനയിൽ കഴിഞ്ഞ ജൂണിലുണ്ടായ ഖനി അപകടത്തിൽ ഇരുപത്തിരണ്ട് തൊഴിലാളികൾ മരിച്ചിരുന്നു.