പള്ളിയില്‍വെച്ച് നഗ്‌നത ചിത്രീകരിച്ച് ഓണ്‍ലൈനിട്ട യുവതി പിടിയില്‍

Webdunia
ശനി, 16 ഓഗസ്റ്റ് 2014 (14:55 IST)
ഓസ്ട്രിയയിലെ ഒരു പള്ളിയ്ക്കുള്ളില്‍ വെച്ച് അശ്ലീല രംഗങ്ങള്‍ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ 24 കാരിയായ യുവതി പിടിയിലായി. ഓസ്ട്രിയയിലെ ഹോയേഷിംഗിലുള്ള കാത്തലിക് ചര്‍ച്ചിനുള്ളിലാണ് യുവതി അശ്ലീല രംഗംങ്ങള്‍ പകര്‍ത്തിയത്.

പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കടിടെയാണ് യുവതി തന്റെ മാറിടം പ്രദര്‍ശിപ്പിക്കുകയും. വസ്‌ത്രത്തിന്റെ ഹുക്ക് മാറ്റി ഉള്ളിലേക്ക് കൈകടത്തുകയും ചെയ്യുന്ന രംഗംങ്ങള്‍ ചിത്രീകരിച്ചത്. എന്നാല്‍ യുവതിയുടെ മുഖം വ്യക്തമാക്കിയിരുന്നില്ല. യുവതിയുടെ കൈയ്യിലുണ്ടായിരുന്ന ബൈബിളും വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. 'ബാബ്‌സി 'എന്ന പേരിലാണ് രംഗംങ്ങള്‍ ഇന്റര്‍നെറ്റില്‍ വീഡിയോ അപ്ലോഡ് ചെയ്തിരിയ്ക്കുന്നത്.

തുടര്‍ന്ന് പള്ളിയുടെ ചിത്രം കണ്ട് മനസിലാക്കിയവര്‍ പള്ളി വികാരിയുമായി ചര്‍ച്ച നടത്തുകയും മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് പൊലീസില്‍ കേസ് സമര്‍പ്പിക്കുകയുമായിരുന്നു. കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാല്‍ കുറഞ്ഞത് ആറ് മാസമെങ്കിലും ശിക്ഷ ലഭിയ്ക്കും. പോളണ്ടുകാരിയായ യുവതി വളരെ ചെറുപ്പത്തിലെ മാതാപിതാക്കള്‍ക്കൊപ്പം ഓസ്ട്രിയയില്‍ എത്തിയതായിരുന്നു.