കൗമാരക്കാനായ വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധം; അധ്യാപിക അറസ്റ്റില്‍

Webdunia
വ്യാഴം, 27 ഓഗസ്റ്റ് 2015 (18:16 IST)
കൗമാരക്കാനായ വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍. ക്രിസ്റ്റീന ബസ്ബി എന്ന അധ്യാപികയാണ് അറസ്റ്റിലായിരിക്കുന്നത്. മതതത്വങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ഫെയ്ത്ത് അക്കാഡമിയിലെ അധ്യാപിക ആയിരുന്നു ഇവര്‍.

 ഇവര്‍ക്കിടയിലുള്ള ബന്ധത്തേക്കുറിച്ച് രഹസ്യമായി അറിവു ലക്ഷഭിച്ചതിനേത്തുടര്‍ന്ന്  നടത്തിയ അന്വേഷണത്തിലാണ് പോലീസിന് ഇത് സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചത്. അധ്യാപിക മകന് അയച്ച മൊബൈല്‍ സന്ദേശങ്ങളില്‍ സംശയം തോന്നിയ അമ്മയാണ് ഇരുവരും തമ്മിലുളള രഹസ്യ ബന്ധം കണ്ടെത്തിയത്. ബസ്ബി പഠിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥിയായിരുന്നില്ല കുട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

 അലബാമയിലെ മൊബൈല്‍ കൗണ്ടി ഷെരീഫ് കഴിഞ്ഞ ചൊവ്വഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലാകുമ്പോള്‍ ഇവര്‍ ഫെയ്ത്ത് സ്‌കൂളിലെ ജോലി ഉപേക്ഷിച്ചിരുന്നു.  ഇവരെ മൊബൈല്‍ കൗണ്ടി മെട്രോ ജയിലിലേക്കയച്ചിരിക്കുകയാണ്.  അസാന്‍മാര്‍ഗികമായി പെരുമാറ്റം, പ്രായ പൂര്‍ത്തിയാകാത്ത   കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുക എന്നീ രണ്ട് കുറ്റങ്ങളാണ് ബസ്ബിക്കെിരേ ചുമത്തിയിരിക്കുന്നത്.