വധുവിനെ പരിചയപ്പെടുത്തുന്ന വീഡിയോ പ്ലേ ചെയ്ത് വരന്‍; കണ്ടത് വധു സഹോദരി ഭര്‍ത്താവിനൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 12 ഓഗസ്റ്റ് 2022 (12:36 IST)
വധുവിനെ പരിചയപ്പെടുത്തുന്ന വീഡിയോ വരന്‍ പ്ലേ ചെയ്തപ്പോള്‍ കണ്ടത് വധു സഹോദരി ഭര്‍ത്താവിനൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യം. ചൈനയിലാണ് സംഭവം. ഗര്‍ഭിണിയായ സഹോദരിയുടെ ഭര്‍ത്താവിനൊപ്പമാണ് യുവതി കിടക്കുന്ന ദൃശ്യം വിവാഹദിനത്തില്‍ വരന്‍ നാട്ടുകാരെ കാണിച്ചത്. ഇതോടെ കല്യാണമണ്ഡപത്തില്‍ വച്ച് വധുവും വരനും തമ്മില്‍ അടിയായി. 
 
സംഭവത്തെക്കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്. ഇതുവരെ വീഡിയോ 10 ദശലക്ഷത്തിലധികം പേരാണ് കണ്ടിട്ടുള്ളത്. വരന്റെ പ്രതികാര പ്രവര്‍ത്തിയെ ചൊല്ലി സോഷ്യല്‍ മീഡിയകളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article