മൂന്നുകുട്ടികള്‍ ആകാം: 40 വര്‍ഷത്തെ നയം മാറ്റി ചൈന

ശ്രീനു എസ്
ചൊവ്വ, 1 ജൂണ്‍ 2021 (12:10 IST)
വിവാഹിതരായ ദമ്പതികള്‍ക്ക് മൂന്നുകുട്ടികള്‍ വരെ ആകാമെന്ന് ചൈന. 40 വര്‍ഷമായി തുടരുന്ന കുടുംബാസൂത്രണ നയത്തിലാണ് ചൈന മാറ്റം വരുത്തിയിരിക്കുന്നത്. അമിത ജനസംഖ്യ നിയന്ത്രിക്കാന്‍ കൊണ്ടുവന്നിരുന്ന ഒറ്റകുട്ടിനയം നേരത്തേ ചൈന അവസാനിപ്പിച്ചിരുന്നു. 2016ലാണ് ചൈന ഒറ്റ കുട്ടി നയം അവസാനിപ്പിച്ചത്. പുതിയ നയം പ്രസിഡന്റ് ഷി ജിന്‍പിങിന്റെ അധ്യക്ഷതയില്‍ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് നിലവില്‍ വന്നത്. വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2020ല്‍ ചൈനയില്‍ 1.20 കോടി കുട്ടികളാണ് ജനിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article