പൂർണ്ണ ഗർഭിണിയായ ഭാര്യയ്ക്ക് ഇരിക്കാൻ കസേര കിട്ടിയില്ല; സ്വന്തം മുതുക് ഇരിപ്പിടമാക്കി ഭര്‍ത്താവ്; വൈറലായി വീഡിയോ

തുമ്പി ഏബ്രഹാം
ശനി, 14 ഡിസം‌ബര്‍ 2019 (11:58 IST)
പൂർണ്ണഗർഭിണിയായ ഭാര്യയ്‌ക്ക് ഇരിക്കാൻ സ്വയം കസേരയായി ഭർത്താവ്. ചൈനയിൽ നിന്നാണ് ഭാര്യാ-ഭർതൃ ബന്ധത്തിന്റെ മനോഹരമായ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ഭാര്യയെ ഡോക്‌ടറെ കാണിക്കാൻ ചെക്കപ്പിനായി കൊണ്ടുവന്നതായിരുന്നു ഭർത്താവ്. എന്നാൽ ഡോക്‌ടറെ കാണാനായി നിരവധി രോഗികളുണ്ടായിരുന്നതിനാൽ ഭാര്യയ്ക്ക് സീറ്റ് കിട്ടിയില്ല. 
 
ഇരിക്കാന്‍ സ്ഥലം ലഭിക്കാതെ  മണിക്കൂറുകള്‍ നിന്ന് തളര്‍ന്ന ഗര്‍ഭിണിയായ ഭാര്യയെ മറ്റ് പോംവഴികളില്ലാതെ തന്റെ മുതുകത്ത് ഇരുത്തുകയായിരുന്നു ഭര്‍ത്താവ്. തറയില്‍ കുനിഞ്ഞിരിക്കുന്ന ഭര്‍ത്താവിന്റെ എതിരെ നിരവധി പേര്‍ ഇരിക്കുന്നുണ്ടായിരുന്നെങ്കിലും ആരും ഗര്‍ഭിണിക്ക് ഇരിക്കാന്‍ സീറ്റ് ഒഴിഞ്ഞ് കൊടുത്തില്ല.
 
ആശുപത്രിയുടെ സിസിടിവിയിലെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. വീഡിയോ കണ്ടവര്‍ ഭര്‍ത്താവിന്റെ കരുതലിനെ കുറിച്ച് പ്രശംസിക്കുകയും അതേസമയം മറ്റുള്ളവരുടെ പ്രവൃത്തിയെ വിമര്‍ശിക്കുന്നുമുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article