നേപ്പാളി യുവാക്കള്‍ എന്തുകൊണ്ട് ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നു; പഠനം നടത്താന്‍ ചൈന

ശ്രീനു എസ്

ബുധന്‍, 19 ഓഗസ്റ്റ് 2020 (11:39 IST)
നേപ്പാളി യുവാക്കള്‍ എന്തുകൊണ്ട് ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നുവെന്നതിനെ കുറിച്ച് ചൈന പഠനം നടത്തുന്നു. നേപ്പാളില്‍ ചൈനയ്ക്ക് സ്വാധീനം വര്‍ധിപ്പിക്കായിട്ടാണ് പുതിയ പഠനവുമായി മുന്നോട്ട് പോകുന്നത്. പഠനം നടത്താന്‍ ചൈന ഒരു കമ്മീഷനെ നിയോഗിച്ചു. 28000ത്തോളം നേപ്പാള്‍ യുവാക്കളാണ് ഇന്ത്യന്‍ കരസേനയില്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാവര്‍ഷവും 2000ത്തോളം പേര്‍ നേപ്പാളില്‍ നിന്നും ഇന്ത്യന്‍ കരസേനയില്‍ അംഗമാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 
 
ലഡാക്കില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തിനു പിന്നാലെ ചൈനയുടെ സ്വാധീനത്തില്‍ നേപ്പാള്‍ ഇന്ത്യക്കെതിരെ തിരിഞ്ഞിട്ടുണ്ടായിരുന്നു. ഇന്ത്യന്‍ പ്രദേശങ്ങള്‍ നേപ്പാള്‍ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയാണ് നേപ്പാള്‍ പ്രകോപനം സൃഷ്ടിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍