കോപ്പിയടിയ്ക്കാന്‍ പലതരം തന്ത്രങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ പലപ്പോഴും പലരും പിടിക്കപ്പെടാതെ തടിതപ്പാറുണ്ട്. എന്നാല്‍ ചൈനയില്‍ വിദ്യാര്‍ത്ഥികളുടെ ഈ തന്ത്രങ്ങള്‍ ഒന്നും വിലപ്പോകില്ല കാരണം ഇവിടെ കോപ്പിയടി തടയാന്‍ അധികൃതര്‍ രംഗത്തിറക്കിയിരിക്കുന്നത് അത്യാധുനിക ഡ്രോണുകളാണ്.
ഹെനാന്‍ പ്രവിശ്യയിലെ ലുയോയാങ് നഗരത്തില്‍ ഒരു പ്രമുഖ സര്‍വകലാശാലയാണ് കോപ്പിയടി പിടികൂടാന്‍ നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നത്. സര്‍വകലാശാല പ്രവേശന പരീക്ഷയിലാണ് ഡ്രോണ്‍ ഉപയോഗിച്ചത്.
രണ്ടു പരീക്ഷാ കേന്ദ്രങ്ങളിലാണ് കോപ്പിയടി കണ്ടെത്തുന്നതിന് ഡ്രോണ്‍ ഉപയോഗിച്ചത്. അധികാരികളുടെ കണ്ണുവെട്ടിച്ച് വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളിലേക്ക് കടത്തിയ ഏതെങ്കിലും ഉപകരണങ്ങളിലേക്ക് സിഗ്നലുകള്‍ വല്ലതും വരുന്നുണ്ടോ എന്ന് പരിശോധിക്കലായിരുന്നു ഡ്രോണുകളുടെ ജോലി.പരീക്ഷയുടെ ആദ്യ ദിവസം അത്തരം സിഗ്നലുകളൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.