കൊവിഡ് ശക്തമായി വ്യാപിക്കുന്നു; ചൈനയിലെ ഷങ്ഗായില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 28 മാര്‍ച്ച് 2022 (10:20 IST)
കൊവിഡ് ശക്തമായി വ്യാപിക്കുന്നതിനെ തുടര്‍ന്ന് ചൈനയിലെ ഷങ്ഗായില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 17മില്യണ്‍ ജനസംഖ്യയാണ് ഷങ്ഗായി സിറ്റിയില്‍ ഉള്ളത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന രീതിയിലാണ് ചൈനയില്‍ കൊവിഡ് വ്യാപിക്കുന്നത്. നഗരത്തിലെ ബസ് സര്‍വീസുകള്‍ തിങ്കളാഴ്ചമുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article