ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായിരുന്നു ചെ ഗുവേര. ഫാസിസ്റ്റ് ഭരണ കൂടത്തെ ഗറില്ല പോരാട്ടം കൊണ്ട് തകര്‍ത്ത് എറിയാമെന്ന് വാക്കു കൊണ്ടും തോക്കു കൊണ്ടും സാക്ഷ്യപ്പെടുത്തിയ, ചെഗുവേരയുടെ ആശയങ്ങള്‍ ലോകജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപ്പന്തം പോലെ ഇന്നും കത്തി ജ്വലിക്കുന്നു, ഇപ്പോഴും ലോകജനത നെഞ്ചേറ്റുന്നു.
മുതലാളിത വ്യവസ്ഥിതിക്കെതിരെ ധീരനായി പോരാടിയ ചെ ഗുവേര അമേരിക്കയുടെ കണ്ണിലെ കരടായിരുന്നു. അതിനാല്‍ അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ സിഐഎയുടെ നേതൃത്വത്തില്‍ തന്നെയായിരുന്നു ചെഗുവേരയെ വകവരുത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നത്. സിഐഎ ഏജന്റ് ഫെലിക്‌സ് റോഡ്രിഗൂസ് നയിച്ച ബൊളീവിയന്‍ പ്രത്യേക സേനയാണ് ചെഗുവേരയെ വധിക്കുന്നത്.