അന്യജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ച യുവതിയെ വീട്ടുകാര്‍ വെട്ടിക്കൊന്നു. പാകിസ്ഥാനിലെ ഇസ്ലാമബാദിലാണ് നടുക്കുന്ന ക്രൂരകൃത്യം നടന്നിരിക്കുന്നത്.
ഫര്സാനെയാണ്(20) വീട്ടിലെ മൂന്ന് പേര് ചേര്‍ന്ന് കൊലപ്പെടുത്തിയത്. അന്യജാതിയില്‍പ്പെട്ട ഷബീറുമായി ഫര്‍സാന പ്രണയതിലായിരുന്നു. ഷബീറിനെ വിവാഹം ചെയ്യുന്നതിനോട് വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. ഇക്കാര്യം വീട്ടുകാര്‍ ഫര്‍സാനയോട് പറയുകയും ചെയ്തു.
ഇതിനിടയില്‍ വീട്ടുകാര്‍ ഫര്‍സാനക്ക് മറ്റൊരു വിവാഹം നടത്താന്‍ നിശ്ചയിക്കുകയും ചെയ്തു. തുടര്‍ന്ന് ഫര്‍സാന ഷബീറിനൊപ്പം പോകുകയും രജിസ്റ്റര്‍ വിവാഹം കഴിക്കുകയും ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത് ഇടപെട്ട് ഫര്‍സാനയെ തിരികെ വീട്ടില്‍ എത്തിച്ചു.
എന്നാല്‍ ക്ഷുഭിതരായ വീട്ടുകാര്‍ ഫര്‍സാനയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വീട്ടുകാര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.