യു എസിലെ കെന്റുക്കിയില്‍ അടച്ചിട്ട കാറില്‍ സെക്‌സിലേര്‍പ്പെടുന്നതിനിടെ രണ്ട് പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഡേവിഡ് ലോങ്ങ് (31), വയലറ്റ് ഐല്‍സ് (25) എന്നിവരാണ് മരിച്ചത്. ഇരുവരും 90 മിനിറ്റോളം കാറിനുളളില്‍ ചെലവിട്ടു. തണുത്ത കാലാവസ്‌ഥയായിരുന്നതിനാല്‍ കാര്‍ ഓഫു ചെയ്‌തിരുന്നില്ല. എന്നാല്‍, കാറിന്റെ എക്‌സ്ഹോസ്‌റ്റ് പൈപ്പ് തുരുമ്പെടുത്തതു മൂലം ദ്വാരങ്ങള്‍ വീണതാണ് ജീവാപായം ഉണ്ടകാനുളള വഴി തെളിച്ചത്.
കാര്‍ ഓഫ് ചെയ്യാതിരുന്നതിനാല്‍ എക്‌സ്ഹോസ്‌റ്റ് പൈപ്പ് വഴി കാര്‍ബണ്‍ മോണോക്സൈഡ് കാറിനുള്ളില്‍ എത്തുകയും ഇത് ശ്വസിച്ചതുമാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. രാവിലെ കുട്ടികളെ സ്‌കൂള്‍ ബസില്‍ കയറ്റിവിടാന്‍ പോകുന്ന വഴി ലോങ്ങിന്റെ സഹോദരനാണ് ഇരുവരെയും കാറില്‍ കണ്ടെത്തിയത്. ഇയാള്‍ ലോങ്ങിനെ വലിച്ചുപുറത്തിട്ട് പ്രഫമശുശ്രൂഷ നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല.