ആദ്യം ശരീരത്തിലെ ഒന്നുരണ്ട് സംവിധാനങ്ങള്‍ പരാജയപ്പെടും, പിന്നെ മരണം; ഈ ചൂടിനെ നമ്മുടെ ശരീരത്തിന് നേരിടാന്‍ സാധിക്കുമോ!

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 22 ഒക്‌ടോബര്‍ 2021 (10:36 IST)
ഭൂമി ചൂടായിക്കൊണ്ടിരിക്കുകയാണ്. ഇത്രയധികം ചൂട് നമ്മുടെ ശരീരത്തിന് സഹിക്കാന്‍ കഴിയുന്നതല്ല. പരിസ്ഥിതി-ആരോഗ്യപ്രവര്‍ത്തകനായ മൈക് മെഗീഹിന്‍ പറയുന്നത് കാര്‍ ചൂടാകുമ്പോള്‍ എന്താണോ സംഭവിക്കുന്നത് അതാണ് മനുഷ്യ ശരീരത്തിലും സംഭവിക്കുന്നതെന്നാണ്. ആദ്യം ഒന്നുരണ്ട് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാതെ വരും പിന്നെ മുഴുവന്‍ എഞ്ചിനും പ്രവര്‍ത്തന രഹിതമാകും. ശരീരത്തിന് സ്വയം തണുപ്പിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ അത് രക്ത ചക്രമണ വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. 
 
1998നും 2017നുമിടയ്ക്ക് ലോകത്ത് 1.66ലക്ഷത്തിലധികം മരണമാണ് ചൂടുമൂലം ഉണ്ടായിട്ടുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്കാണിത്. ഓരോ വര്‍ഷം കഴിയുമ്പോഴും ഓരോ രാജ്യങ്ങളിലും ചൂട് കൂടിവരുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. പ്രായം ചെന്നവരില്‍ ഹൃദയരോഗവും വൃക്കരോഗവും ഉണ്ടാക്കുന്നു. ചൂടിനോട് ഓരോ അവയവവും വ്യത്യസ്ത തരത്തിലാണ് പ്രതികരിക്കുന്നത്. ചിലപ്പോള്‍ രോഗം പെട്ടെന്ന് മാരകമാകും, അല്ലെങ്കില്‍ ദീര്‍ഘകാല രോഗമാകും. ശരീരത്തിന് പിന്നീട് ആരോഗ്യം വീണ്ടെടുക്കാന്‍ സാധിച്ചില്ലെന്നും വരും. 

അനുബന്ധ വാര്‍ത്തകള്‍

Next Article