തെക്കന്‍ കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്നു; വീടുകള്‍ കത്തിയമര്‍ന്നു; 82, 000 പേരെ ഒഴിപ്പിച്ചു

വെള്ളി, 19 ഓഗസ്റ്റ് 2016 (09:30 IST)
അമേരിക്കയിലെ തെക്കന്‍ കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചു. കാട്ടുതീയില്‍ വ്യാപക നാശനഷ്‌ടം ഉണ്ടായി. നിരവധി വീടുകള്‍ കത്തിയമര്‍ന്നു. ദുരന്തത്തെ തുടര്‍ന്ന് 82,000 പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.
 
ചൊവ്വാഴ്ച മുതലാണ് ബ്ലൂ കട്ട് ഫയര്‍ എന്ന പേരു വിളിച്ചിരിക്കുന്ന കാട്ടുതീ കജോണ്‍ പാസ് മലനിരകളില്‍ തുടങ്ങിയത്. പിന്നീട് 100 ചതുരശ്ര കിലോമീറ്റര്‍ കൂടി വ്യാപിക്കുകയായിരുന്നു. നാല് ശതമാനം പ്രദേശത്തു മാത്രമേ ഇതുവരെ തീ നിയന്ത്രണവിധേയമാക്കാന്‍ ആയിട്ടുള്ളൂ.
 
ശക്തമായ കാട്ടുതീയാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്ന് അഗ്നിശമന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശവാസികളോട് വീടുകള്‍ ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക