ഇന്ധനം പശുവിന്റെ ചാണകം, ബസിന്റെ വേഗം മണിക്കൂറില്‍ 123 കിലോമീറ്റര്‍...!

Webdunia
വ്യാഴം, 21 മെയ് 2015 (13:48 IST)
വേഗതയുടെ കാര്യത്തില്‍ പെട്രോളിയം ഇന്ധനങ്ങള്‍ ഉപയോഗിച്ച് നിരത്തുകളെ വിറപ്പിച്ച് പായുന്ന ബസുകളൊക്കെ ലോകത്തിലുണ്ട്. എന്നാല്‍ അവയെ ഒക്കെ വെല്ലുവിളിച്ച് പശുവിന്റെ ചാണകം മാത്രം ഇന്ധനമാക്കി ഉപയോഗിക്കുന്ന ബസ് വേഗതയുടെ കാര്യത്തില്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. മണിക്കൂറില്‍ 123.57 കിലോമീറ്റര്‍ (76.785 മണിക്കൂറില്‍ മൈല്‍) വേഗത കൈവരിച്ചാണ്‌ 'ബസ്‌ ഹോണ്ട്‌' റിക്കോര്‍ഡു കൈവരിച്ചത്‌.

ബെഡ്‌ഫോര്‍ഡിലെ മില്‍ബ്രൂക്ക്‌ സര്‍ക്യൂട്ടില്‍ വച്ചാണ്‌ 'ബസ്‌ ഹോണ്ട്‌' റിക്കോര്‍ഡ്‌ വേഗത കൈവരിച്ചത്‌. സാധാരണഗതിയില്‍ മണിക്കൂറില്‍ 90 കി.മീ ആണ്‌ ബസുകളുടെ പരമാവധി വേഗത. ഇതാദ്യമായാണ്‌ ഒരു ബസ്‌ മില്‍ബ്രൂക്കിലെത്തുന്നതും വേഗത്തിന്റെ മാറ്റുരയ്‌ക്കുന്നതും. ധാരാളം ചാണകം ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന ബയോമീഥേന്‍ പ്രകൃതിവാതകമാണ്‌ ബസിന്റെ ഇന്ധനം. റീഡിംഗ്‌ ബസസ്‌ ആണ്‌ 'ബസ്‌ ഹോണ്ട്‌'ന്റെ നിര്‍മ്മാതാക്കള്‍.