മെക്സിക്കോയില്‍ 42 മയക്കുമരുന്നു കടത്തുകാരെ സൈന്യം വെടിവെച്ചു കൊന്നു

Webdunia
ശനി, 23 മെയ് 2015 (11:30 IST)
പടിഞ്ഞാറന്‍ മെക്‍സിക്കോയില്‍ 42 മയക്കുമരുന്നു കടത്തുകാരെ സൈന്യം വെടിവെച്ചു കൊന്നു. മൂന്നു മണിക്കൂര്‍ നീണ്ട വെടിവെപ്പില്‍ മയക്കുമരുന്നും ആയുധങ്ങളും സൂക്ഷിച്ച ഗോഡൗണും മൂന്നു വാഹനങ്ങളും സൈന്യം നശിപ്പിച്ചു. വെടിവെപ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
 
മയക്കുമരുന്നു കടത്തുകാരുടെ കേന്ദ്രമായ മിചോകാന്‍ പ്രവിശ്യയിലേക്ക് വലിയൊരു സംഘം പൊലീസും സൈന്യവും ഇരച്ചുകയറുകയായിരുന്നു. മാഫിയാ സംഘങ്ങള്‍ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചതോടെ സൈന്യം ആക്രമികളെ വെടിവെച്ച് കൊല്ലുകയായിരുന്നു. മയക്കുമരുന്നു കടത്തു സംഘത്തിലെ മൂന്നു പേരെ പൊലീസ് പിടികൂടി. 
 
പൊലീസ് നടത്തിയ റെയ്‌ഡില്‍ 36 റൈഫിള്‍, റോക്കറ്റ് ലോഞ്ചര്‍, .50 കാലിബര്‍ റൈഫിള്‍, തിരകള്‍ എന്നിവ സംഘത്തില്‍ നിന്നും പിടിച്ചെടുത്തു. പ്രദേശത്ത് വന്‍ തോതില്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്നതായി പൊലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചതോടെ സൈന്യത്തിന്റെ സഹായത്തോടെ പൊലീസ് റെയ്‌ഡ് നടത്തുകയായിരുന്നു.