മലേഷ്യന്‍ വിമാന ദുരന്തത്തിന് ഉത്തരവാദികളായ ഉക്രൈനിലെ വിമതരെ സംരക്ഷിക്കുന്ന റഷ്യക്കെതിരെ നടപടികള്‍ പാശ്ചാത്യ ലോകം കര്‍ക്കശമാക്കുന്നു. ഇതിന്റെ ഭാഗമായി റഷ്യക്കെതിരെ സാമ്പത്തിക ഉപരോധത്തിന് തയ്യാറെടുക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍.
ഇതിന്റെ മുന്നോടിയായി റഷ്യയുമായുള്ള ആയുധ കൈമാറ്റ കരാറുകള്‍ റദ്ദാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഫ്രാന്‍സിനോട് ആവശുപ്പെട്ടു.
സമാനമായ നിര്‍ദ്ദേശം മറ്റ് യുറോപ്യന്‍ രാജ്യങ്ങള്‍ക്കും കാമറൂണ്‍ നല്‍കിയിട്ടുണ്ട്. കൂടാതെ റഷ്യയുടെയും സാമന്ത രാജ്യങ്ങളുടെയും ആസ്തികള്‍ മരവിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മലേഷ്യന്‍ വിമാന ദുരന്തം നടക്കുന്നതിന് മുമ്പേ ഒപ്പിട്ട യുദ്ധക്കപ്പല്‍ കൈമാറ്റ കരാറില്‍ നിന്ന് പിവാങ്ങാനാണ് ഫ്രാന്‍സിനോട് കാമറൂണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയുമായി മിസ്ട്രാല്‍ ഹെലിക്കോപ്റ്റര്‍ വാഹിനി കരാറാണ് ഫ്രാന്‍സ് ഒപ്പിട്ടിരുന്നത്. ഒരു ബില്യണ്‍ പൌണ്ടിന്റെ കരാറായിരുന്നു ഇത്.
റഷ്യക്ക് എതിരേയുള്ള ഏത് ശ്രമവും യൂറോപ്പിനെ പിന്നോട്ടടിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പിടിന്‍ പറഞ്ഞിരുന്നു. ഇപ്പോഴത്തേ അവസ്ഥ പഴയ ശീതയുദ്ധത്തിന്റെ പ്രതീതിയാണ് ഉണര്‍ത്തിയിരിക്കുന്നത്. യൂറോപ്പിന്റെ വിപണി, മൂലധനം,വിദ്യാഭ്യാസം,സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ നിന്ന് റഷ്യയേ ഒഴിവാക്കുമെന്നാണ് ബ്രിട്ടണ്ടെ നിലപാട്.
ഇതിനിടെ ചാള്‍സ് രാജകുമാരന്‍ പുടിനെ ജര്‍മ്മന്‍ ഏകാധിപതി, അഡോള്‍ഫ് ഹിറ്റ്ലറിനോട് ഉപമിച്ചത് വിവാദമായിരുന്നു.