ലോകത്ത് കൊവിഡ് വൈറസിന് ജനിതക മാറ്റം സംഭവിച്ച 4000 ഓളം വകഭേതങ്ങൾ ഉള്ളതായി ബ്രിട്ടീഷ് മന്ത്രിയുടെ വെളിപ്പെടുത്തൽ, ബ്രിട്ടീഷ് മെഡിക്കൽ ജേർണലിലെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടണിലെ വാക്സിൻ വിതരണ മന്ത്രി നദീ സഹാവിയുടെ പ്രതികരണം. വാക്സിന്റെ കാര്യക്ഷമത വർധിപ്പിയ്ക്കാൻ നിർമ്മാതാക്കൾ ആവശ്യമായ നടപടികൾ സ്വീകരിയ്ക്കണം എന്നും നദീം സഹാവി ആവശ്യപ്പെട്ടു.
ജനിതമാറ്റം സംഭവിച്ച ആയിരക്കണക്കിന് വകഭേദങ്ങൾ ഉണ്ടെങ്കിലും അതിൽ വളരെ കുറച്ചെണ്ണം മാത്രമാണ് അപകടകാരികൾ. ഏത് ജനിതക മാറ്റത്തെയും നേരിടാൻ തയ്യാറാണ് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ലോക്കത്ത് ജനിതകഘടന വേർതിരിയ്ക്കുന്നതിൽ മുന്നിൽ നിൽക്കുന്ന രാജ്യമണ് ബ്രിട്ടൺ എന്നും അതിനാൽ രോഗവ്യാപനം മറികടക്കാൻ സാധിയ്ക്കുമെന്നും നദീ സഹാവി പറഞ്ഞു.