ചൈനീസ്, റഷ്യന്‍ സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പടരുതെന്ന് ബ്രിട്ടന്‍ പ്രതിരോധ വകുപ്പ്

Webdunia
തിങ്കള്‍, 10 നവം‌ബര്‍ 2014 (17:36 IST)
ചൈനീസ്, റഷ്യന്‍ സ്ത്രീകളുമായി ലൈഗിംക ബന്ധത്തിന് ശ്രമിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബ്രിട്ടന്‍ പ്രതിരോധ വകുപ്പിന്റെ നിര്‍ദ്ദേശം.ചാര പ്രവര്‍ത്തനം ഭയന്നാണ് ഇത്തരത്തിലൊരു നിര്‍ദേശം പ്രതിരോധ വകുപ്പ് നല്‍കിയിരിക്കുന്നത്.

സുന്ദരിമാരെ ഉപയോഗിച്ച്  ഉദ്യോഗസ്ഥരില്‍ നിന്ന് രാജ്യത്തിന്റെ പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് മുന്നറിയിപ്പ്.നേരത്തെ 2010ല്‍ അന്ന ചാപ്മാന്‍ എന്ന യുവതിയെ റഷ്യയ്ക്ക് ചാരപ്രവര്‍ത്തി നടത്തിയതിന്റെ  പേരില്‍ അറസ്റ്റ് ചെയ്തിരുന്നു.   



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.