ഇടവേള നല്‍കാത്തതില്‍ കലിപൂണ്ട യുവതി സഹപ്രവര്‍ത്തകരുടെ നേര്‍ക്ക് മുലപ്പാല്‍ തെറിപ്പിച്ചു

Webdunia
ശനി, 13 ഫെബ്രുവരി 2016 (16:16 IST)
മണിക്കൂറുകള്‍ നീണ്ട മീറ്റിംഗ് അവസാനിപ്പിക്കാന്‍ എത്ര ആവശ്യപ്പെട്ടിട്ടും തയാറാകാത്തതിനെ തുടര്‍ന്ന് പ്രകോപിതയായ യുവതി മുലപ്പാല്‍ തെറിപ്പിച്ചു പ്രതിഷേധിച്ചു. പതിനാല് മണിക്കൂര്‍ പിന്നിട്ട മീറ്റിംഗ് അവസാനിപ്പിക്കണമെന്നും തനിക്ക് വീട്ടില്‍ പോകണമെന്നും യുവതി ആവശ്യപ്പെട്ടിട്ടും സഹപ്രവര്‍ത്തകര്‍ സഹകരിക്കാത്തതാണ് യുവതിയെ ഈ നീക്കത്തിന് പ്രേരിപ്പിച്ചത്.

ബിസിനസുകാരിയായ യുവതിയും സഹപ്രവര്‍ത്തകരും തമ്മിലുള്ള മീറ്റിംഗ് ഏറെ നേരം നീണ്ടു പോകുകയായിരുന്നു. മീറ്റിംഗില്‍ കുറച്ച് ഇടവേള നല്‍കണമെന്നും വീട്ടില്‍ പോയി വരാന്‍ അനുവദിക്കണമെന്നും സഹപ്രവര്‍ത്തകരോട് ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും ആരും ശ്രദ്ധിച്ചില്ല. ക്ഷമ നശിച്ചപ്പോഴാണ് മുലപ്പാല്‍ തെറിപ്പിക്കാന്‍ തീരുമാനിച്ചത്.

സഹപ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് മേല്‍ ഉദ്യോഗസ്‌ഥന്റെ അടുത്തേക്ക് ചെന്ന യുവതി വസ്‌ത്രത്തില്‍ നിന്നും സ്‌തനങ്ങള്‍ പുറത്തെടുത്ത് തെറിപ്പിക്കുകയായിരുന്നു. അടുത്തുനിന്നവരുടെ ശരീരത്തേക്ക് മുലപ്പാല്‍ തെറിപ്പിക്കുകയായിരുന്നു യുവതി. ഈ സമയം അടുത്ത് നിന്നവര്‍ ഓടി മാറുകയായിരുന്നു. ചിലര്‍ സ്തനം ലാപ്‌ടോപ് വെച്ചും കൈകള്‍ വെച്ചും മറച്ച് പിടിക്കാന്‍ ശ്രമിച്ചെങ്കിലും എതിര്‍പ്പുകള്‍ മറികടന്ന് യുവതി മുലപ്പാല്‍ പ്രതിഷേധം തുടരുകയും ചെയ്‌തു.