ശ്വാസകോശാര്‍ബുദത്തെ മറികടന്ന് സ്തനാര്‍ബുദം

ശ്രീനു എസ്

ബുധന്‍, 3 ഫെബ്രുവരി 2021 (08:14 IST)
ലോകത്ത് സാധാരണ കണ്ടുവരുന്ന കാന്‍സറാണ് ശ്വാസകോശത്തില്‍ ഉണ്ടാകുന്ന കാന്‍സര്‍. എന്നാല്‍ ഈസ്ഥാനം ഇപ്പോള്‍ സ്തനാര്‍ബുദം ഏറ്റെടുത്തിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ലോകത്ത് കൂടുതലായി കണ്ടുവരുന്ന കാന്‍സറായി സ്തനാര്‍ബുദം മാറിയെന്ന് ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ആന്‍േ്രഡ ഇല്‍ബാവി ലോക കാന്‍സര്‍ ദിനത്തില്‍ പറഞ്ഞു. 
 
രണ്ടുപതിറ്റാണ്ടുകളായി ശ്വാസകോശാര്‍ബുദമാണ് ലോകത്ത് മുന്നിട്ടു നിന്നിരുന്നത്. എന്നാലിപ്പോള്‍ ഇത് രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഏകദേശം 23 ലക്ഷം പുതിയ സ്തനാര്‍ബുദ രോഗികളാണ് ലോകത്തുണ്ടായതെന്ന് ഇല്‍ബാവി പറഞ്ഞു. സ്ത്രീകളിലെ അമിത വണ്ണമാണ് കാന്‍സറിന് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍