മമ്മൂട്ടിക്കൊപ്പം ദിലീപ്, അണിയറയിൽ മൾട്ടിസ്റ്റാർ ചിത്രം ഒരുങ്ങുന്നു ?

കെ ആര്‍ അനൂപ്

ചൊവ്വ, 2 ഫെബ്രുവരി 2021 (23:30 IST)
മമ്മൂട്ടിക്കൊപ്പം ദിലീപ് വീണ്ടും. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയും ദിലീപും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അണിയറയിൽ ഒരു മൾട്ടി സ്റ്റാർ ചിത്രമാണ് ഒരുങ്ങുന്നത് എന്നും കേൾക്കുന്നു. വിപിൻ മോഹനും അനീഷ് ഹമീദും ചേർന്നാണ് ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത്. 
 
അതേസമയം, അജയ് വാസുദേവ് കഴിഞ്ഞ ദിവസം തൻറെ പുതിയ ചിത്രം ആരംഭിച്ചിരുന്നു. ഇതിൽ ആസിഫ് അലി ആണ് നായകനായി എത്തുന്നത്. ഷൈലോക്ക്, മാസ്റ്റർ പീസ്, രാജാധിരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി - അജയ് വാസുദേവ് എന്നിവർ ഒന്നിക്കുകയാണെങ്കിൽ ആരാധകർക്ക് ഒരു മാസ്-ആക്ഷൻ ചിത്രം പ്രതീക്ഷിക്കാം. കമ്മത്ത് &കമ്മത്ത്, രാക്ഷസരാജാവ്, മേഘം, കളിയൂഞ്ഞാൽ എന്നീ ചിത്രങ്ങളാണ് ദിലീപ് - മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തുവന്നിട്ടുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍