തെരഞ്ഞെടുപ്പ് തട്ടിപ്പ് നടത്തിയതിന് ബിന്‍‌ലാദനേ പിടികൂടി!

Webdunia
ബുധന്‍, 8 ഒക്‌ടോബര്‍ 2014 (18:21 IST)
ഒസാമ ബിന്‍ലാദന്‍ ബ്രസീലില്‍ പിടിയിലായി. അമേരിക്ക വധിച്ച ലാദനല്ല, ഈ ലാദന്‍. ഇയാള്‍ ബ്രസീലിലെ ലാദന്റെ ആരാധകന്‍ മാത്രമാണ്. തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടത്തിയതിനാണ് ഇയാളെ പിടികൂടിയത്. ബ്രസീലില്‍  നടക്കുന്ന തിരഞ്ഞെടുപ്പില്‍  നിയമവിരുദ്ധമായി വോട്ട് ചോദിച്ചതിനാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

മറ്റ് രാജ്യങ്ങളിലേപ്പോലെ സ്ഥാനാര്‍ഥികള്‍ അവരുടെ യഥാര്‍ഥ പേര് തെഅരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കേണ്ടതില്ല.  മത്സരിക്കാനായി ഏത് പേര് വേണമെങ്കിലും  സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വീകരിക്കാം. ഈ വ്യവസ്ഥ പ്രകാരം  മാന്യുവല്‍  നൂണ്‍സ് ഡി അസീസ് എന്ന വ്യക്തി സ്വീകരിച്ചത് ഉസാമ ബിന്‍  ലാദന്‍  എന്ന പേരായിരുന്നു.

ഇയാള്‍ ഉസാമയെ പോലെ തന്നെ വസ്ത്രം  ധരിച്ച് വോട്ട് ചെയ്യാനെത്തിയവര്‍ക്ക് വെള്ളം നല്‍കാനെന്ന പോലെ വോട്ട് അഭ്യര്‍ഥിച്ചതിനാണ് പിടിയിലായത്. എന്നാല്‍ ബ്രസീലിലെ മൂന്നാമത്തെ ലാദന്‍ സ്ഥാനാര്‍ഥിയാണ് ഇയാള്‍. ഇയാളേപ്പോലെ മറ്റ് രണ്ടുപേരും ഒസാമ ബിന്‍ ലാദന്റെ പേരില്‍ ഇവിടെ മത്സരിക്കുന്നുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.