ജനിക്കുന്നതിന് മുമ്പേ തമ്മിലടി തുടങ്ങിയ രണ്ടുപേരേക്കുറിച്ചാണ് ഈ വാര്‍ത്ത. ചൈനയിലാണ് സംഭവം. അമ്മയുടെ ഗര്‍ഭപാത്രത്തിനകത്ത് കിടന്ന് തമ്മിലടിക്കുന്ന ഇരട്ടക്കുട്ടികളുടെ സ്കാനിംഗ് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
അള്‍ട്രാസൌണ്ട് സ്കാനിംഗിണ്‍റെ ഫോട്ടോകളില്‍ മുഖാമുഖം നോക്കിക്കിടക്കുന്ന ഇരട്ടക്കുട്ടികള്‍ പരസ്പരം അടികൂടുന്നത് വ്യക്തമാണ്. പക്ഷേ നാലുമാസങ്ങള്‍ക്ക് ശേഷം ഈ ഇരട്ടക്കുട്ടികള്‍ ആരോഗ്യത്തോടെ തന്നെ പുറംലോകത്തെത്തി. ചൈനയിലെ യിന്‍ചുവാനിലുള്ള ആശുപത്രിയിലായിരുന്നു ഇവരുടെ ജനനം.
കഴിഞ്ഞ ഡിസംബറില്‍ എടുത്ത സ്കാനിലാണ് കുട്ടികള്‍ തമ്മില്‍ തല്ലുന്നതിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ചെറി, സ്ട്രോബറി എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് പേരുനല്‍കിയിരിക്കുന്നത്.
സാധാരണയായി ഇരട്ടക്കുട്ടികള്‍ ഗര്‍ഭപാത്രത്തിലെ രണ്ട് അറകളിലായാണ് വളരുന്നത്. ഇതുപോലെ ഒരേ അറയില്‍ വളരുന്നത് അപകടകരമാണെന്നാണ് ഡോക്‍ടര്‍മാര്‍ വിലയിരുത്തുന്നത്. 30 മില്യണ്‍ കേസുകളില്‍ ഒന്നുമാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്.