സിറോ മലബാർ സഭ ഭൂമി ഇടപാട്; കർദ്ദിനാളിനെതിരെ കോടതി കേസെടുത്തു

ചൊവ്വ, 2 ഏപ്രില്‍ 2019 (13:55 IST)
സിറോ മലബാർ സഭയുടെ ഭൂമി ഇടപാടിൽ കർ‍ദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ കോടതി കേസെടുത്തു. ഭൂമിയിടപാടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി.

ഭൂമി ഇടപാടിൽ പ്രഥമ ദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് വിലയിരുത്തിയ കോടതി കർദ്ദിനാളിന് പുറമെ ഫാദർ ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരെ കൂട്ടുപ്രതികളാക്കി. പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു.

സഭയിലെ എറണാകുളം - അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയില്‍ കാക്കനാട്, തൃക്കാക്കര, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, മരട് എന്നിവിടങ്ങളിലായി ഉണ്ടായിരുന്ന 3 ഏക്കര്‍ സ്ഥലം വില്‍പന നടത്തിയിരുന്നു.

വിപണി വിലയുടെ മൂന്നിലൊന്ന് തുക മാത്രമാണ് രൂപതയ്ക്ക് ലഭിച്ചത്. ഇതാണ് വന്‍ വിവാദത്തിനും കേസ് നടപടികള്‍ക്കും കാരണമായത്. ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ പരാതിയിലാണ് കേസ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍