മൂന്നാറിലെ അനധികൃത നിർമ്മാണം; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ കേസ് നൽകില്ല - സബ് കളക്ടറെ തള്ളി എജിയുടെ ഓഫീസ്

തിങ്കള്‍, 11 ഫെബ്രുവരി 2019 (20:16 IST)
മൂന്നാര്‍ അനധികൃത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ കേസ് നല്‍കാനുള്ള ദേവികുളം സബ്കലക്ടര്‍ ഡോ. രേണു രാജിന്റെ ശുപാര്‍ശ അഡീഷണല്‍ തള്ളി.

നിയമലംഘനം ഹൈക്കോടതിയെ അറിയിക്കാൻ സബ്കളക്ടറും അഡീഷണൽ എ.ജി. രഞ്ജിത്ത് തമ്പാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. കോടതിയലക്ഷ്യ നടപടി എടുക്കുന്നതിനെക്കുറിച്ച് കോടതി തീരുമാനിക്കട്ടെയെന്നും നിർദേശമുണ്ട്.

തീരുമാനം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് സബ് കളക്ടർ പ്രതികരിച്ചു. അതേസമയം, കോടതി ഉത്തരവിന്റെ ലംഘനം കാണിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും അവര്‍ പറഞ്ഞു.

മൂന്നാർ പഞ്ചായത്ത് വക ഭൂമിയിൽ നിയമവും ഹൈകോടതി ഉത്തരവുകളും മറികടന്നുള്ള അനധികൃത നിർമാണം ചൂണ്ടിക്കാണിച്ച് പുതുതായി  ഹർജി നൽകാനാണ് തീരുമാനം. അതിൽ കോടതിയലക്ഷ്യ നടപടികൾ വേണോ എന്ന് കോടതി തീരുമാനിക്കട്ടെ എന്ന നിലപാടാണ് എജി സ്വീകരിച്ചത്.

പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകണമെന്ന് ചൂണ്ടിക്കാണിച്ചാണ് സബ്കലക്ടർ എജിക്ക് റിപ്പോർട് നൽകിയിരുന്നത്. ഹൈക്കോടതിയിലെത്തി അഡിഷണൽ എജിയുമായി സബ്കലക്ടർ നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍