മുംബൈ സിംഗപ്പൂർ വിമാനത്തിൽ ബോംബുവച്ചതായി ഭീഷണി, യാത്രക്കാരിയായ സ്ത്രീയെയും കുട്ടിയെയും പൊലീസ് ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്

Webdunia
ചൊവ്വ, 26 മാര്‍ച്ച് 2019 (19:51 IST)
രാത്രി രാത്രി 11.35ഓടെയാണ് മുബൈയിൽ നിന്നും സിംഗപ്പൂരിലേക്കുള്ള സിമ്ഗപ്പൂർ എയർ‌ലൈൻസിന്റെ എസ് ക്യു 423 വിമാനം 263 യാത്രക്കാരുമായി പറന്നുയർന്നത്. എന്നാൽ യാത്രക്കിടെ വിമാനത്തിൽ ബോംബ് വച്ചിട്ടുള്ളതായി പൈലറ്റിന് സന്ദേശം ലഭിക്കുകയായിരുന്നു. 
 
തുടർന്ന് വിമാനം സിംഗപ്പൂർ അതിർത്തിയിൽ പ്രവേശിച്ചതോടെ സിംഗപൂർ വ്യോമസേന വിമാനത്തിന് ഷംഗി വിമാനത്താവളം വരെ എസ്കോർട്ട് നൽകി. സിംഗപ്പൂർ പ്രാദേശിക സമയം രാവിലെ എട്ടോടെ വിമാനം ഷംഗി വിമാനത്താവളത്തിൽ എമർജെൻസി ലാൻഡിംഗ് ചെയ്യുകയായിരുന്നു. തുടർന്ന് വിമാനത്തിനെ യാത്രക്കാരെ കർശന സുരക്ഷാ പരിശോധനക്ക് വിധേയരാക്കി. 
 
പരിശോധനക്കിടെ യാത്രക്കരിയായിരുന്ന ഒരു സ്ത്രീയേയും കുട്ടിയെയും വിമാനത്തവളം അധികൃതർ തടയുകയും ചോദ്യം ചെയ്യുന്നതിനായി പൊലീസിന് കൈമാറിയതുമായാണ് റിപ്പോർട്ടുകൾ. വിമാനത്തിൽ ബോംബ് ഭീഷണി ഉണ്ടായതായി വിമാനത്താവളം അധികൃതർ വ്യക്തക്കിയിട്ടുണ്ട്. എന്നാൽ സംഭവത്തിൽ മറ്റു വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article