നൈജീരിയയില്‍ ചാവേര്‍ ആക്രമണം: 120മരണം, 270പേര്‍ക്ക് പരിക്ക്

Webdunia
ശനി, 29 നവം‌ബര്‍ 2014 (08:26 IST)
നൈജീരിയയില്‍ രണ്ടു ചാവേര്‍ സ്ഫോടനങ്ങളില്‍ 120 പേര്‍ കൊല്ലപ്പെട്ടു. 270 പേര്‍ക്കു പരിക്കേറ്റു. ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില അതീവ ഗുരുതരമാണ്. നൈജീരിയയില്‍ കാനോയില്‍ മുസ്ലിം പള്ളിയിലാണ് രാജ്യത്തെ നടുക്കിയ സ്ഫോടന പരമ്പര അരങ്ങേറിയത്.

പള്ളിയിലെത്തിയ രണ്ടു ചാവേറുകള്‍ പൊട്ടിത്തെറിക്കുകയും, മറ്റു ചിലര്‍ പള്ളിയില്‍ ഉണ്ടായിരുന്നവര്‍ക്ക് നേരെ വെടിവെക്കുകയുമായിരുന്നു. സ്ഫോടനമുണ്ടായ സമയത്ത് രക്ഷപെടാന്‍ ശ്രമിച്ചവര്‍ക്കു നേരെയാണ് ആക്രമികള്‍ വെടിവെച്ചത്. എത്ര പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നോ സ്ത്രീകളാണോ വെടിയുതിര്‍ത്തതെന്നോ വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.  

സംഭവത്തിന് പിന്നില്‍ ബൊക്കോ ഹറാം തീവൃവാദികളാണെന്നാണ് സംശയം. നൈജീരിയയിലെ ഭീകരപ്രവര്‍ത്തകരായ ബൊക്കോ ഹറാമിനെതിരെ ആയുധമെടുക്കാന്‍ ഇവിടുത്തെ പ്രമുഖ മുസ്ലിം പണ്ഡിതന്‍ കഴിഞ്ഞയാഴ്ച ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന ആക്രമണമാണോ പള്ളിയില്‍ നടന്നതെന്ന് സംശയമുണ്ട്. അഞ്ചു ദിവസങ്ങള്‍ക്കു മുന്‍പ് രണ്ടു സ്ത്രീ ചാവേറുകള്‍ നടത്തിയ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.