ബോക്കോഹറാം തീവ്രവാദികള്‍ 20 സ്ത്രീകളെ തട്ടിക്കൊണ്ടുപോയി

Webdunia
ചൊവ്വ, 10 ജൂണ്‍ 2014 (12:24 IST)
നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികള്‍ വീണ്ടും സ്ത്രീകളെ തട്ടിക്കൊണ്ടുപോയി. നൈജീരയയിലെ ഒരു ഉള്‍ഗ്രാമത്തില്‍ നിന്ന് 20 സ്ത്രീകളെയാണ് പുതിയതായി തട്ടിക്കൊണ്ടുപോയത്. സംഘര്‍ഷ മേഖലയിലെ അഭയാര്‍ഥി ക്യാമ്പില്‍നിന്നാണ് തീവ്രവാദ സംഘം സ്ത്രീകളെ തട്ടിയെടുത്തത്.
 
അഭയാര്‍ഥി ക്യാമ്പിലേക്ക് സംഘമായി എത്തിയ തോക്കുധാരികള്‍ സ്ത്രീകളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വണ്ടിയിലേക്ക് കയറ്റുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച മൂന്ന് യുവാക്കളെയും ബന്ദികളാക്കി. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
 
ബോക്കോഹറാം ഇതിന് മുമ്പും വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തിയിരുന്നു. 272 വിദ്യാര്‍ത്ഥിനികളെയാണ് ബോക്കോഹറാം ബന്ദികളാക്കി വെച്ചിരിക്കുന്നത്. വിദ്യാര്‍ഥിനികളെ നൈജീരിയന്‍ സര്‍ക്കാരിന് ഇതുവരെ കണ്ടെത്താനുമായിട്ടില്ല.