നൈജീരിയയിലെ അല്‍ഖ്വയിദ അനുകൂല തീവ്രവാദി സംഘടനയായ ബോക്കോ ഹറാം തട്ടിക്കോണ്ടുപോയ 200 പെണ്‍കുട്ടികളെ വിട്ടയയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. സൈന്യവുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് തീവ്രവാദികള്‍ നിലപാടറിയിച്ചത്.
നൈജീരിയന്‍ സൈന്യത്തോടാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ തീവ്രവാദികളുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സൈന്യവും വ്യക്തമാക്കി. ഇരുകൂട്ടരും വെടിനിര്‍ത്തല്‍കരാറും പുനസ്ഥാപിച്ചിട്ടുണ്ട്.
ആറുമാസം മുമ്പാണ് സ്കൂള്‍വിദ്യാര്‍ത്ഥിനികളെ ബോക്കോഹറാം തീവ്രവാദികള്‍ പെണ്‍കുട്ടികളെ സ്കൂള്‍ ആക്രമിച്ച് തട്ടീക്കൊണ്ടുപോയത്.
നൈജീരിയയിലെ വടക്കുകിഴക്കന്‍ പ്രദേശമായ ചിബോക്കില്‍നിന്നുമാണ് സ്കൂള്‍ വിദ്യാര്‍ഥിനികളെ ഇവര്‍ അടിമകളാക്കി തട്ടിക്കൊണ്ടുപോയത്. 2009 മുതല്‍ നൈജീരിയയില്‍ സജീവമായ ബോക്കോ ഹറാമിനെ അമര്‍ച്ചചെയ്യാന്‍ സൈന്യത്തിന് ഇതുവരെ സാധിച്ചിട്ടില്ല.