ഈജിപ്തിലെ കെയ്റോയില്‍ യാത്രാബോട്ട് മറിഞ്ഞ് 15 പേര്‍ മരിച്ചു. ആറുപേരെ രക്ഷപ്പടുത്തിയെന്നും അതേസമയം ഏഴ്പേരെ കാണാതായിട്ടുണ്ടെന്നും മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി. കാണാതയവര്‍ക്ക് വേണ്ടി തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യാത്രക്കാരുമായി നൈല്‍നദിയിലൂടെ നിങ്ങിയ ചെറിയ ബോട്ടാണ് മറിഞ്ഞത്. അപകടത്തിന് കാരണം വ്യക്തമായിട്ടില്ല. കാലാവസ്ഥ മോശമായതാണെന്നും ബോട്ടില്‍ യാത്രക്കാര്‍ കൂടുതുല്‍ ഉണ്ടായിരുന്നതുമാകാം അപകടത്തിന് വഴിവെച്ചതെന്നുമാണ് സംശയം. മുങ്ങല്‍ വിദഗ്ദരും സുരക്ഷാ ജീവനക്കാരും തെരച്ചില്‍ ശക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.