ബ്ലൂ ടിക്കില്‍ നിന്ന് രക്ഷപ്പെടാം ദാ ഇതുപോലെ...

Webdunia
ചൊവ്വ, 18 നവം‌ബര്‍ 2014 (19:24 IST)
സന്ദേശം അയച്ചാല്‍ അത് സ്വീകര്‍ത്താവ് വായിച്ചൊ എന്നറിയാനുള്ള ബ്ലൂ ടിക് സംവിധാനം വാട്സ് ആപ്പ് ഏര്‍പ്പെടുത്തിയിട്ട് ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളു. നാലു കോണില്‍ നിന്നും വിമര്‍ശങ്ങള്‍ ഉയര്‍ന്നതോടെ ഈ ‘കെണി‘യില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴിയും വാട്സ് ആപ്പ് തന്നെ ഒരുക്കി. ബ്ലൂ ടിക്ക് ദൃശ്യമായാല്‍ സ്വീകരിച്ചയാള്‍ സന്ദേശം കണ്ട സമയവും മറ്റു വിവരങ്ങളും സന്ദേശം അയച്ചയാള്‍ക്ക് കാണാനാകും. എന്നാല്‍ ഇത് മെസേജിങ്ങിലെ സ്വകാര്യത കുറയ്ക്കുന്നു എന്ന വിമര്‍ശനം  ഉയര്‍ന്നതാണ് ബദല്‍ സംവിധാനം കൊണ്ടുവരാന്‍ വാട്സ് ആപ്പിനെ പ്രേരിപ്പിച്ചത്.

ബ്ലൂ ടിക്ക് ഒഴിവാക്കാന്‍ ആദ്യമായി ചെയ്യേണ്ടത് പുതിയ വാട്‌സ്ആപ്പ് ഡൗണ്‍ലോഡു ചെയ്യുകയാണ്. ഇത് വാട്‌സ്ആപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മാത്രമേ നിലവില്‍ ലഭ്യമാകൂ (ഗൂഗിള്‍ പ്ലേ സ്‌റ്റോറിന് പുറത്തുള്ള സോഴ്‌സ് ആയതിനാല്‍ സ്മാര്‍ട്ട്‌ഫോണ്‍ സെക്യൂരിറ്റിയിലെ 'ചെക്ക് അണ്‍നോണ്‍ സോഴ്‌സസ്' പ്രവര്‍ത്തനരഹിതമാക്കാന്‍ ഓര്‍ക്കുക). ഡൗണ്‍ലോഡു ചെയ്ത എപികെ പതിപ്പ് നിങ്ങളുടെ ഫോണില്‍ തുറക്കുന്നതോടെ പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും.

പുതിയ വാട്‌സ്ആപ്പ് പതിപ്പിലെ പ്രൈവസി സെറ്റിങ്‌സില്‍ 'റീഡ് റെസീപ്റ്റ്‌സ്' ഓപ്ഷന്‍ അണ്‍ചെക്ക് ചെയ്യുന്നതോടെ നിങ്ങളുടെ വാട്‌സ്ആപ്പില്‍ നിന്ന് ബ്ലൂ ടിക്കുകള്‍ അപ്രത്യക്ഷമാകുന്നു. ആന്‍ഡ്രോയ്ഡ് 2.1 പതിപ്പു മുതലുള്ള ഫോണുകളില്‍ ഇത് പ്രവര്‍ത്തിക്കും. എന്നാല്‍ ആന്‍ഡ്രോയ്ഡ് ഒഴികെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഇൗ സൗകര്യം എപ്പോള്‍ ലഭ്യമാകുമെന്ന് വ്യക്തമല്ല. ആന്‍േഡ്രായ്ഡ് ടാബ്‌ലെറ്റുകളിലും സൗകര്യം നിലവില്‍ ലഭ്യമല്ല.

വാട്‌സ്ആപ്പില്‍ നിന്ന് 'ലാസ്റ്റ് സീന്‍' ഓപ്ഷന്‍ ഒഴിവാക്കുന്നതിന് സമാനമായ സെറ്റിങ് ആണ് ബ്ലൂ ടിക്ക് ഒഴിവാക്കാനും പിന്തുടരുന്നത്. അതുപോലെ തന്നെ ബ്ലൂ ടിക്ക് ഒഴിവാക്കിയ ഉപയോക്താവിന് മറ്റുള്ളവരില്‍ നിന്നുള്ള റെസീപ്റ്റുകളും കാണാനാവില്ല.

മൊബൈല്‍ ഡേറ്റ ഓണായിരിക്കുമ്പോഴെല്ലാം സന്ദേശങ്ങള്‍ സ്വീകരിക്കപ്പെടുന്ന മെസേജിങ് ആപ്ലിക്കേഷനില്‍ ഇത്തരമൊരു സംവിധാനം പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് ബ്ലൂ ടിക്ക് വിമര്‍ശകര്‍ ഉയര്‍ത്തിയ വാദം. നിലവില്‍ ആന്‍ഡ്രോയ്ഡ് പതിപ്പുകളില്‍ മാത്രമേ ഈ സൗകര്യം ലഭ്യമായിട്ടുള്ളൂ. എന്നാല്‍ ആന്‍ഡ്രോയിഡ് ടാബുകളിലും, മറ്റ് ഒ‌എസ്സില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും പ്രവര്‍ത്തിക്കുന്ന പതിപ്പ് എപ്പോള്‍ പുറത്തിറക്കുമെന്ന് വാട്സ് ആപ്പ് അറിയിച്ചിട്ടില്ല.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.