പ്രമുഖ മൊബൈൽ കമ്പനിയായ ബ്ലാക്ക് ബെറി മൊബൈല്‍ ഫോണ്‍ നിർമാണം അവസാനിപ്പിക്കുന്നു. സോഫ്റ്റ് വെയര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നിർമാണം നിർത്തുന്നതെന്ന് ബ്ലാക്ക്‌ബെറി സി.ഇ.ഒ ജോണ്‍ ചെന്‍ അറിയിച്ചു.
ബ്ലാക്ക്‌ബെറി കമ്പനിയുടെ പേരില്‍ പുറത്തിറങ്ങുന്ന മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ ഇനി മുതല്‍ പി ടി ടിഫോണ്‍ മൊബൈല്‍ ഇന്തോനേഷ്യയുടെ ലൈസന്‍സിനു കീഴിലായിരിക്കും. ഇതിനാവശ്യമായ ഹാര്‍ഡ്‌വെയര്‍ മറ്റൊരു കമ്പനിയില്‍ നിന്നും എത്തിക്കാനുള്ള കരാറില്‍ ഒപ്പുവച്ചതായും ജോണ്‍ ചെന്‍ വ്യക്തമാക്കി.